top of page
Writer's picturePRIME KOCHI

കൊച്ചി പഴേ കൊച്ചിയല്ല, പക്ഷേ...!!

കൊച്ചി നഗരം പഴയതിലും വളർന്നു, വളർന്നു കൊണ്ടിരിക്കുന്നു, ഇനിയും വളരും. നാടും നഗരവും വളർന്നാലും തളർന്നാലും വാമൊഴി പറയുന്നവർ സ്ഥാനത്തും അസ്ഥാനത്തും പറയും "ഇത് പഴേ  നാടല്ലെട്ടോ... കാലമല്ലെട്ടോ..." എന്നൊക്കെ.

 

എന്തൊക്കെ പറഞ്ഞാലും അതെ നാവു കൊണ്ട് തിരിച്ചും പറയുന്ന ഒന്നുണ്ട്, " അന്നത്തെ കാലമായിരുന്നു ഒരു കാലം..." പഴയതിനെ പുകഴ്‌ത്താൻ ഇത് വരെ ഒരു തലമുറയും മടിക്കാറുമില്ല, മറക്കാറുമില്ല. പഴയത് ചിലത് കാണുന്നതും, കേൾക്കുന്നതും, അറിയുന്നതും ഒക്കെ ഒരു കൗതുകം തന്നെയാണ്.

 

കൊച്ചി നഗരത്തിന്റെ പഴയ ചിത്രങ്ങളാണ് ഇതോടൊപ്പം. ഒരു നഗരം എത്ര വളർന്നു എന്ന് കണ്ടറിയാം.