ശക്തമായ കാറ്റിലും മഴയിലും കോതമംഗത്ത് വൻ കൃഷിനാശം
വെള്ളിയാഴ്ച വൈകീട്ട് വേനൽമഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കോതമംഗത്ത് വൻ കൃഷിനാശം. കെ.എസ്.ഇ.ബി.ക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
വൻകൃഷിനാശം
ഊന്നുകലിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു. എട്ട് പഞ്ചായത്തിലും കോതമംഗലം നഗരസഭാ പ്രദേശത്തുമായി 98 ലക്ഷത്തിലേറെ രൂപയുടെ കാർഷികവിളകൾക്കാണ് നാശം. ഏത്തവാഴകൃഷിയാണ് കൂടുതലും നശിച്ചത്. 20,000 ഏത്തവാഴകൾ നശിച്ചതായാണ് കൃഷിവകുപ്പിന്റെ കണക്ക്. 125 കർഷകരുടെ വിളകൾക്കാണ് നാശനഷ്ടം സംഭവിച്ചത്.
പിണ്ടിമന പഞ്ചായത്തിലാണ് വൻകൃഷിനാശം. ഇവിടെ 29 കർഷകരുടെ 6000 ഏത്തവാഴകളാണ് കാറ്റെടുത്തത്. പിണ്ടിമനയിൽ ഒരു ഹെക്ടറിലെ കപ്പകൃഷിയും നശിച്ചു.
നഗരസഭാ പരിധിയിൽ മാതിരപ്പിള്ളി ഭാഗത്ത് ഒരു കർഷകന്റെ മാത്രം ആയിരത്തോളം വാഴയാണ് നശിച്ചത്. കറുകടം കൈനാട്ടുമറ്റത്തിൽ രാജു വർഗീസിന്റേതാണ് കൃഷി.
വിള ഇൻഷുറൻസ് നടത്തിയ കർഷകർക്ക് വാഴയൊന്നിന് 400 രൂപയും ഇൻഷുർ ചെയ്യാത്തവർക്ക് സർക്കാർ സഹായമായി 100 രൂപയും ലഭിക്കും. നാശനഷ്ടം ഉണ്ടായവർ ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയമോൾ തോമസ് പറഞ്ഞു.
കെ.എസ്.ഇ.ബിക്ക് നഷ്ടം 45 ലക്ഷം
വേനൽമഴയും കാറ്റും കെ.എസ്.ഇ.ബി.ക്ക് ഉണ്ടാക്കിയത് 45 ലക്ഷം രൂപയുടെ നാശനഷ്ടം. 125 ഇടത്ത് ലൈൻ പൊട്ടി, 45 ഇടത്ത് മരംവീണ് ലൈനും പോസ്റ്റും തകർന്നു. ലോ ടെൻഷൻ 27 വൈദ്യുത തൂണും 11 കെ.വി.യുടെ ആറ് വൈദ്യുത തൂണും ഒടിഞ്