PRIME KOCHI
ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ചു കയറി; രണ്ടു യുവാക്കൾ മരിച്ചു
കോതമംഗലത്ത് ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ചു കയറി ; എറണാകുളം കോട്ടപ്പടി സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു
തങ്കളം-കാക്കനാട് നാലുവരി പാതയിൽ ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടപ്പടി സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
വടാശ്ശേരി കാരിക്കൽ കെ.എ. കൃഷ്ണന്റെ മകൻ കെ.കെ. അഭിരാം (21), വടാശ്ശേരി പാറച്ചാലിപ്പാറ പന്തനാൽ പുത്തൻപുര ബൈജുവിന്റെ മകൻ ആൽബിൻ (21) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 8.30-നാണ് അപകടം. നാലുവരി പാതയിൽ ഇളംമ്പ്ര പാലായത്തുകാവ് ക്ഷേത്രത്തിന്റെ ആർച്ചിനുസമീപത്ത് നിർത്തിയിട്ട പിക്കപ്പ് വാനുമായി ഇടിച്ച ബൈക്ക് മറിയുകയായിരുന്നെന്നാണ് പോലീസ് നിഗമനം.
ഗുരുതര പരിക്കേറ്റ ഇരുവരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
コメント