ചൂട് കാലത്ത് പപ്പായ കഴിച്ചാലുള്ള ഗുണങ്ങൾ
ചൂടുകാലത്താണ് സ്വാഭാവികമായി പഴങ്ങളുടെ ഉപയോഗം കൂടുന്നത്. പഴങ്ങളിൽ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള നിരവധി ഗുണങ്ങളുണ്ട്.
വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്.പപ്പായ വേനൽക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
വേനൽക്കാലത്തെ നിർജ്ജലീകരണത്തെ തടയാൻ പപ്പായ കഴിക്കുന്നത് വലിയ ഗുണം ചെയ്യും. ഇവ ചൂടിനെ തടയാനും ശരീരം തണുപ്പിക്കാനുമൊക്കെ സഹായിക്കും. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പപ്പായയ്ക്ക് കഴിവുണ്ട്.
ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയാണ് ഇതിന് സഹായിക്കുന്നത്. എപ്പോഴും ജലദോഷവും തുമ്മലുമൊക്കെ വരുന്നവർക്കും പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും. ഇത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
പപ്പായയിൽ അടങ്ങിയിരിക്കുന്ന ഫൈബർ, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. വിറ്റാമിൻ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
കലോറി കുറവും നാരുകൾ കൂടുതലുമായ പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് നിങ്ങളുടെ വിശപ്പിനെ നിയന്ത്രിച്ചു നിർത്തും. ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.
പപ്പായ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ആണ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഗുണകരമാകുന്നത്. ഫൈബർ ധാരാളം അടങ്ങിയ പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വയറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.
പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ കഴിയും.
**(ഇത് പൊതുവായ വിവരങ്ങൾ അടങ്ങിയ ഒരു ലേഖനമാണ്. ചില ഭക്ഷണങ്ങൾ എല്ലാവർക്കും ഒരു പോലെ ഗുണകരമാവില്ല. ഡോക്ടർ, ന്യൂട്രീഷ്യൻ തുടങ്ങിയ വിദഗ്‌ധരുടെ നിർദ്ദേശപ്രകാരം മാത്രം ഭക്ഷണക്രമം പാലിക്കുക)
Comments