top of page
Writer's picturePRIME KOCHI

പിറ്റ്ബുള്‍ ടെറിയേര്‍സ്, റോട്ട്‌വീലര്‍ നായകളെ ഇനി വളർത്താനാവില്ല.

പിറ്റ്ബുള്‍ ടെറിയേര്‍സ്, റോട്ട്‌വീലര്‍ തുടങ്ങിയ നായകളുടെ ഇറക്കുമതിയും വില്‍പ്പനയും കേന്ദ്രസർക്കാർ നിരോധിച്ചു. ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയുമാണ് കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുന്നത്.


അപകടകാരികൾ ആയ നായകളെ നിരോധിക്കണം എന്ന് ആവശ്യത്തിൽ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചിരുന്നു. ലീഗൽ അറ്റോർണിസ് ആൻഡ് ബാരിസ്റ്റർ ലോ ഫേം ആണ് ചില വിഭാഗം നായകളുടെ നിരോധനവും, ഇത് വരെ ഈ നായകളെ വളർത്തുന്നതിന് അനുവദിച്ച ലൈസൻസുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.


നിരോധിച്ച വിഭാഗത്തിൽപ്പെട്ട നായകൾക്ക് ലൈസെൻസ് തദ്ദേശ സ്ഥാപനങ്ങൾ നൽകരുത് എന്ന് നിർദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകി. അപകടകാരികൾ ആണെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്ത് ആണ് കേന്ദ്ര സർക്കാരിന്റെ നടപടി.


നിരോധനത്തിൽ ഉൾപ്പെടുന്ന നായകൾ


·         പിറ്റ്ബുൾ ടെറിയേർസ് 

·         അമേരിക്കൻ ബുൾഡോഗ് 

·         റോട്ട്‌വീലർ

·         ജാപ്പനീസ് ടോസ

·         ബാൻഡോഗ്

·         നിയപോളിറ്റൻ മാസ്റ്റിഫ്

·         വോൾഫ് ഡോഗ് 

·         പ്രെസോ കനാറിയോ

·         ഫില ബ്രാസിലേറിയോ

·         ടോസ ഇനു

·         കെയിൻ കോർസൊ 

·         ഡോഗോ അര്ജന്റിനോ

·         ടെറിയേർസ്

·         ഫില ബ്രസീലിറോ

·         ബോസ്ബോൽ

·         കംഗൽ

·         സെൻട്രൽ ഏഷ്യൻ ഷെപ്പർ ഡോഗ് 

·         കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ് 

·         സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ് 

·         ടോൺജാക്ക്, സാർപ്ലാനിനാക് 

·         മാസ്ടിഫ്സ്

·         റോട്ട്‌വീലർ

·         ടെറിയർ

·         റൊഡേഷ്യൻ റിഡ്ജ്ബാക്ക് 

·         വുൾഫ് ഡോഗ്സ്

·         കാനറിയോ

·         അക്ബാഷ്

·         മോസ്കോ ഗ്വാർ 

·         കെയ്ൻ കോർസോ


ഇത് കൂടാതെ ബാൻഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളും വിലക്കിയവയിൽ ഉൾപ്പടുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
1/2
bottom of page