top of page
Writer's picturePRIME KOCHI

പതിനേഴാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പുതിയ പേരിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം നേടാനായിട്ടില്ലെങ്കിലും വൻ ആരാധക പിന്തുണയുള്ള ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 2008-ലെ ആദ്യ സീസൺ മുതൽ ഐപിഎല്ലിൻ്റെ ഭാഗമായ ടീം ‘ആർസിബി’ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്.


പുതിയ സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ് ടീം.


ആരാധകരുടെ സ്വന്തം ‘ആർസിബി’ പേര് മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നു കഴിഞ്ഞു. ‘റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍’ എന്ന പേര് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുഎന്നാക്കിയേക്കുമെന്ന സൂചന കളാണ് പുറത്ത് വരുന്നത്.


2014ൽ ‘ബാംഗ്ലൂർ’ നഗരത്തിൻ്റെ പേര് ഔദ്യോഗികമായി ‘ബംഗളൂരു’ എന്നാക്കി മാറ്റിയെങ്കിലും റോയൽ ചലഞ്ചേഴ്സ് തങ്ങളുടെ പേരിൽ മറ്റം വരുത്തിയിരുന്നില്ല. എന്നാൽ ഇത്തവണ പുതിയ പേരിലായിരിക്കും കളത്തിലിറങ്ങുക.


മാര്‍ച്ച് 19-നായിരിക്കും പുതിയ പേര് ആര്‍സിബി ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്നാണ് റിപ്പോർട്ടുകൾ.