top of page
  • Writer's picturePRIME KOCHI

ജോൺ ജോസഫ് മർഫി

കേരളത്തിലെ ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനു പ്രധാന കാരണമായ റബ്ബർ ഇന്ത്യയിലെത്തിച്ച അയർലന്റുകാരനാണ് ജോൺ ജോസഫ് മർഫി.1872 ൽ അയർലന്റിൽ ജനിച്ച മർഫി 5000 പൗണ്ട് സമ്പാദ്യവും റബ്ബർ കൃഷിയിലെ വിജ്ഞാനവുമായാണ് കൊച്ചിയിൽ എത്തുന്നത്.


പീരുമേട്, കുട്ടിക്കാനം, മൂന്നാർ എന്നിവിടങ്ങളിൽ ബ്രിട്ടിഷുകാരുടെ തോട്ടങ്ങളിൽ ജോലി നോക്കിയ ശേഷമാണ് അദ്ദേഹം റബ്ബർ കൃഷി പരീക്ഷിക്കാനെരുങ്ങുന്നത്. 1900 ൽ കോതമംഗലം തട്ടേക്കാട് വഴി ആന കുളത്തായിരുന്നു ആദ്യ പരീക്ഷണം. ആദ്യ ഉദ്യമം പരാജയമായിരുന്നു.


പിന്നീട് തട്ടേക്കാടിനടുത്ത് പെരിയാർ തീരമായ പാലമറ്റത്ത് 900 ഏക്കറിൽ ഇൻഡ്യയിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച് വിജയം കണ്ടു. തുടർന്ന് പരീക്കണ്ണിയിൽ 950 ഏക്കറിൽ കൂടി കൃഷി വ്യാപിപ്പിച്ചു കൊണ്ട് മർഫി റബ്ബർ മലയാളികൾക്ക് പരിചയപ്പെടുത്തി.


പിന്നീട്  ഈ തോട്ടങ്ങൾ ബ്രിട്ടീഷുകാർക്ക് കൈമാറിയ ശേഷം മുണ്ടക്കയത്തിനടുത്ത് ഏന്തയാറിൽപൂഞ്ഞാർ രാജാവിൽ നിന്നും ഭൂമി വാങ്ങി കൃഷി തുടങ്ങി. ഇവിടെ കുറഞ്ഞ കാലം കൊണ്ട്റബ്ബർ കൃഷി 12,000ഏക്കറായി വർദ്ധിപ്പിച്ചു കൊണ്ട് ഈ രംഗത്ത് വൻമുന്നേറ്റം നടത്തി. ഇതേത്തുടർന്ന് കേരളത്തിൽ പ്രധാന കൃഷിയായി റബ്ബർ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാകുകയും സാമ്പത്തിക നിലയെ തന്നെ സ്വാധീനിക്കയും ചെയ്തു.


1930ൽ തോട്ടവിള ഗവേണത്തിനായി മൈക്കോളനിയെന്ന സ്ഥാപനം തുടങ്ങിയ മർഫി ഏന്തയാറ്റിൽ തമിഴ്, മലയാളം, ഇംഗ്ലീഷ് വിദ്യാലയങ്ങൾ ആരംഭിക്കുകയുംചെയ്തു. അക്കാലത്ത് തോട്ടം തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ ബോണസ് റിട്ടയർമെന്റ് അനുകൂല്യങ്ങളും ഇദ്ദേഹം നൽകിയിരുന്നു.


1957 മെയ് 8 ന് എൺപത്തി അഞ്ചാമത്തെ വയസിൽ ജോസഫ് മർഫി അസുഖബാധിതനായി മരണത്തിന് കീഴടങ്ങി.


രാജ്യത്തെ റബ്ബർ കർഷകർ ഓർമ്മിക്കേണണ്ട മർഫി സായിപ്പിനെ നമ്മുടെ റബ്ബർ ബോർഡും മലയാളികളും മറന്നു കഴിഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
1/2
bottom of page