top of page
  • Intertoons Internet services pvt ltd

ധർമ്മയോദ്ധ – സംസ്‌കൃത ഭാഷയിലെ ആദ്യ വനിതാ സംവിധായികയുടെ ചലച്ചിത്രം

ധർമ്മയോദ്ധ – സംസ്‌കൃതം ചലച്ചിത്രം

എറണാകുളം സ്വദേശിയും സംസ്കൃതം അധ്യാപികയുമായ ശ്രുതി സൈമൺ (Sruthi Simon) സോയി സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന ആദ്യ ചലച്ചിത്രമാണ്‌ ‘ധർമ്മയോദ്ധ’.

അയ്യായിരത്തിൽ അധികം വർഷം പഴക്കമുള്ള സംസ്കൃതം ഭാഷയുടെ പ്രചാരത്തിനും ജനകീയതയ്ക്കും വേണ്ടിയാണ്‌ സംസ്കൃതത്തിൽ തന്നെ ചിത്രം ഒരുക്കിയത്‌. ആറാം ക്ലാസിലെ സംസ്കൃതം പാഠഭാഗമായ ‘ ദേശരക്ഷഹോ പരമോ ധർമ്മഹ’ എന്ന കഥയിൽ നിന്ന്‌ പ്രചോദനമുൾക്കൊണ്ടാണ്‌ ധർമ്മയോദ്ധ (Dharmayodha Sanskrit Film) എന്ന ചലച്ചിത്രം നിർമിച്ചിരിക്കുന്നത്‌.

ഹെലികോപ്ടർ അപകടത്തിൽ പെടുന്ന ഇന്ത്യൻ വ്യോമസേനാംഗമായ വിക്രം രജപുത്തിന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ്‌ ധർമ്മയോദ്ധ. പൂർണ്ണമായും ഹിമാചൽ പ്രദേശിലും, കാശ്മീരിലുമായാണ്‌ ധർമ്മയോദ്ധയുടെ ചിത്രീകരണം പൂർത്തീകരിച്ചത്‌.

പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം 2023 ജനവരിയിൽ റിലീസിനെത്തും.

dharmayodha, dharmayodha sanscrit movie, sruthi simon, first female director in sanscrit language, woman director of sanscrit cinema, sanscrit women director, dharma yodha film, dharma yodha movie, director sruthi simon, sanscrit movie list

Sruthi Simon – First female director in Sanskrit language

ശ്രുതി സൈമൺ – സംസ്‌കൃത സിനിമയിലെ ആദ്യ വനിതാ സംവിധായിക

ആലപ്പുഴ തൃക്കുന്നപ്പുഴ എം ടി യുപി സ്കൂൾ ആധ്യാപികയാണ്‌ ചിത്രത്തിന്റെ സംവിധായികയായ ശ്രുതി സൈമൺ (Director Sruthi Simon). ‘സ്വപ്നത്തിലേക്കൊരു യാത്ര’ എന്ന ഹ്രസ്വചിത്രമാണ്‌ ശ്രുതിയുടെ ആദ്യ സംവിധാന സംരംഭം. ഹ്രസ്വചിത്ര മേളകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ഹ്രസ്വചിത്രമാണ്‌ ‘സ്വപ്നത്തിലേക്കൊരു യാത്ര’. ശ്രുതിയുടെ ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന സംസ്കൃത ഹ്രസ്വ ചിത്രവും പുരസ്കാരത്തിനർഹമായിട്ടുണ്ട്.

dharmayodha, dharmayodha sanscrit movie, sruthi simon, first female director in sanscrit language, woman director of sanscrit cinema, sanscrit women director, dharma yodha film, dharma yodha movie, director sruthi simon, sanscrit movie list

First female director in Sanskrit language movie with Shifin Fathima (Actress), Chinju Balan (Cameraman) and Anoop Santhakumar – Right (Chief Associate Director)

അഭിനേതാക്കൾ

ചിത്രത്തിന്റെ നിർമ്മാതാവായ ആൽവിൻ ജോസഫ്‌ പുതുശ്ശേരിയാണ്‌ പ്രധാന കഥാപാത്രമായ വിക്രം രജപുത്തിനെ അവതരിപ്പിക്കുന്നത്‌. ചലച്ചിത്ര താരം ഷഫീക്ക്‌ റഹ്മാൻ, പ്രശസ്ത മോഡലും അഭിനേത്രിയുമായ സജിത മനോജ്‌, ഷിഫിൻ ഫാത്തിമ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Dharmayodha Movie Cast & Crew

Producer: Alwyn Joseph Puthusseriyil Story Screenplay: Emmanuvel Camera: Chinju Balan Chief Associate director: Anoop Santhakumar Associate director: Aldrin J Chirayath Editor: Vignesh Translation: Saiju George Aickarakkudy Lyrics: Ayyampuzha Harikumar Sanskrit Translation: Rajesh Kalady Make up: Shameer Khan Concept: Ramabhadran Thampuran Production Controller: Lilu T Paul Location Manager: Nisam Manali Story board: Joji Jose Chief Advisors: Kannan Paneth, Asif Kottayam

dharmayodha, dharmayodha sanscrit movie, sruthi simon, first female director in sanscrit language, woman director of sanscrit cinema, sanscrit women director, dharma yodha film, dharma yodha movie, director sruthi simon, sanscrit movie list

First female director in Sanskrit movie with with cast and crew

bottom of page